ChuttuvattomMuvattupuzhaThodupuzha

ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: മാര്‍ മഠത്തിക്കണ്ടത്തില്‍

തൊടുപുഴ: ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടന്ന മൂന്നാമത് രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ബിഷപ്. രൂപത വികാരിജനറാള്‍മാരായ മോണ്‍. ഫ്രാന്‍സിസ് കീരംപാറ, മോണ്‍. പയസ് മലേക്കണ്ടത്തില്‍, ഡീന്‍ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎല്‍എ, ആന്റണി ജോണ്‍ എംഎല്‍എ, ഡോ. ബിജിമോള്‍ തോമസ്,രൂപത ചാന്‍സലര്‍ ഫാ. ജോസ് കുളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഡോളി ബെന്നി എന്നിവര്‍ അവലോകനം നടത്തി.

വിവിധ വിഷയങ്ങളില്‍ ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍,  ഡോ. ജോസഫ് കടുപ്പില്‍, ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വിസി , സിസ്റ്റര്‍ അഡ്വ. ജോസിയ എസ്ഡി, ബിന്‍സണ്‍ മുട്ടത്തുകുടി, സണ്ണി കടൂത്താഴെ, അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, അലക്‌സ് ഒഴുകയില്‍ എന്നിവര്‍ ക്ലാസ് നയിച്ചു. മോണ്‍. ഫ്രാന്‍സിസ് കീരംപാറ, മോണ്‍. പയസ് മലേക്കണ്ടത്തില്‍,  ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, ഡോ. സ്റ്റനിസ്ലാവൂസ് കുന്നേല്‍ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ഫാ. ജോസ് തടത്തില്‍ സിഎസ്ടി, ഫാ. ജോഷി നിരപ്പേല്‍ സിഎംഎഫ്, ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളില്‍,ഫാ. ജോസഫ് കല്ലറയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍, സിസ്റ്റര്‍ മെറീന സിഎംസി, സിസ്റ്റര്‍ മെര്‍ളി തെങ്ങുംപള്ളി എസ്എബിഎസ്, ജോസ് പുതിയടം, അഡ്വ. തോമസ് മാത്യു, ഡെറ്റി സാബു, ജെറിന്‍ വര്‍ഗീസ് മംഗലത്തുകുന്നേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കും രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് പുല്‍പറമ്പില്‍, ദീപിക ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ഫാ. ജിനോ പുന്നമറ്റത്തില്‍, നെസ്റ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍, കാര്‍ലോ ടി.വി. ഡയറക്ടര്‍ ഫാ. ജെയിംസ് മുണ്ടോളിക്കല്‍, കെവിന്‍ ജോസഫ് എന്നിവര്‍ എപ്പാര്‍ക്കിയല്‍ അസംബ്ലിക്കും നേതൃത്വം നല്‍കി. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കര്‍മപദ്ധതികള്‍ രൂപീകരിക്കുന്നതിനായി ഡോ. ജോര്‍ജ് തെക്കേക്കരയുടെ നേതൃത്വത്തിലുള്ള 12 അംഗ ടീമിനെ ചുമതലപ്പെടുത്തി. രൂപതയിലെ ബിഷപുമാരും വൈദികരും സമര്‍പ്പിതരും അത്മായരും ഉള്‍പ്പെടെ 182 പേര്‍ അസംബ്ലിയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!