Thodupuzha

ജൂവല്‍ അപ്റൈസേഴ്സ് യൂണിയന്‍ റീജിയണല്‍ സമ്മേളനം

തൊടുപുഴ: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജൂവല്‍ അപ്റൈസേഴ്സ് യൂണിയന്‍ കോട്ടയം ഇടുക്കി മേഖലയിലെ ജീവനക്കാരുടെ റീജിയണല്‍ സമ്മേളനം തൊടുപുഴ എ.ഐ.ബി.ഇ.എ ഭവനില്‍ വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.കെ ജബ്ബാര്‍ ഉദ്ഘടാനം ചെയ്തു.
ഇ.ആര്‍ അശോക് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാലകൃഷ്ണന്‍, എ.ഐ.ബി.ഇ.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.ടി രാജന്‍, പി.എസ് അനൂപ് സെല്‍വന്‍ എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ ബാങ്കുകളിലെയും സ്വര്‍ണം പരിശോധിക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമി ല്‍ അപ്രൈസര്‍മാരേയും ഉള്‍പെടുത്തുക, ഓണം അഡ്വാന്‍സ് നല്‍കുക തുടങിയ പ്രമേയം സമ്മേളനം പാസാക്കി.

Related Articles

Back to top button
error: Content is protected !!