Thodupuzha

ആഭരണ നിര്‍മ്മാണ പരിശീലനം

തൊടുപുഴ: ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടുക്കി ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തിന്റെ സഹകരണത്തോടെ ആഭരണനിര്‍മ്മാണ പരിശീലനം നടത്തും. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പതിമൂന്ന് ദിവസത്തെ പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ സൗജന്യം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പരിശീലനശേഷം സംരംഭത്തിന് വേണ്ട സഹായങ്ങളും സൗജന്യം. താത്പര്യമുള്ളവര്‍ 3ന് രാവിലെ 11ന് കോലാനി ബാലഗോകുലം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഓറിയന്റേഷന്‍ ക്ലാസിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. അതിനോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ഫോണ്‍: 9995252218, 9400508899.

Related Articles

Back to top button
error: Content is protected !!