Thodupuzha

ആഭരണ നിർമ്മാണ പരിശീലനത്തിന് തുടക്കമായി

 

തൊടുപുഴ:ദീനിദയ സോഷ്യൽ ഡെവലപ്മെൻറ് സൊസൈറ്റി ഇടുക്കി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ആഭരണ നിർമ്മാണ പരിശീലനത്തിന് തുടക്കമായി. കോലാനി ഗോകുലം ബാലഭവനിൽ നടക്കുന്ന പരിശീലന പരിപാടി റിട്ട. അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണറും, ദീനദയാ സേവാ ട്രസ്റ്റ് ചീഫ് എക്സി.ട്രസ്റ്റിയുമായ കെ.പി. ജഗദീശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു.സംരംഭ മേഖലയിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നതിനായിട്ടാണ് ഇത്തരം തൊഴിൽ പരിശീലനങ്ങൾ ദീനദയാ സോഷ്യൽ ഡെവലപ്മെൻറ് സൊസൈറ്റി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണമാണ് സൊസൈറ്റിയുടെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ദീനദയ സോഷ്യൽ ഡെവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് പ്രീത പ്രദീപ് അധ്യക്ഷയായി. പി.ആർ സുന്ദരരാജൻ, എസ്.ലതികാമ്മ, ബെറ്റി സനൽ എന്നിവർ പ്രസംഗിച്ചു. 13 നാൾ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി പൂർണമായും സൗജന്യമാണ്.വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാങ്ക് വായ്പകൾ ലഭ്യമാക്കി സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം നൽകുകയും ചെയ്യും

Related Articles

Back to top button
error: Content is protected !!