Thodupuzha

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് മരണ​പ്പെ​ട്ടു.

 

 

മൂവാറ്റുപുഴ : ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് കൊ​ല്ല​പ്പെ​ട്ടു. ബി​പി​ൻ റാ​വ​ത്തും ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.വ്യോ​മ​സേ​ന​യാ​ണ് ബി​പി​ൻ റാ​വ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ബി​പി​ൻ റാ​വ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.അ​പ​ക​ട​ത്തി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സു​ലൂ​ർ വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്ന് ഊ​ട്ടി​യി​ലെ വെ​ല്ലിം​ഗ്ട​ൺ ക​ന്‍റോ​ൺ​മെ​ന്‍റി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ എം​ഐ 17 ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത്. ലാ​ൻ​ഡിം​ഗി​ന് പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.ബി​പി​ൻ റാ​വ​ത്തി​ന് പു​റ​മേ, ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത്, ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ​ർ, ലെ​ഫ്. കേ​ണ​ൽ ഹ​ർ​ജീ​ന്ദ​ർ സിം​ഗ്, എ​ൻ.​കെ. ഗു​ർ​സേ​വ​ക് സിം​ഗ്, എ​ൻ.​കെ. ജി​തേ​ന്ദ്ര​കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് വി​വേ​ക് കു​മാ​ർ, ലാ​ൻ​സ് നാ​യി​ക് ബി ​സാ​യ് തേ​ജ, ഹ​വീ​ൽ​ദാ​ർ സ​ത്പാ​ൽ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Related Articles

Back to top button
error: Content is protected !!