ChuttuvattomThodupuzha

ജോയിന്റ് കൗണ്‍സില്‍ സിവില്‍ സര്‍വ്വീസ്‌ സംരക്ഷണയാത്ര നാളെ

തൊടുപുഴ: ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലും ചെയര്‍മാന്‍ കെ. ഷാനവാസ് ഖാനും ക്യാപ്റ്റന്‍മാരായുള്ള സിവില്‍ സര്‍വ്വീസ്‌
സംരക്ഷണയാത്ര നാളെ ജില്ലയില്‍ പ്രവേശിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികള്‍  അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കുക, പെന്‍ഷന്‍ നമ്മുടെ അവകാശം, സിവില്‍ സര്‍വീസ് നാടിന് അനിവാര്യം,അഴിമതി നാടിന് അപമാനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ ജില്ലകളില്‍ പര്യടനം നടത്തുന്നത്.

രാവിലെ കൂട്ടാറില്‍ നിന്ന് ആരംഭിക്കുന്ന കാല്‍ നട ജാഥ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ ധനപാല്‍ ഉദ്ഘാടനം ചെയ്യും. ബാലഗ്രാം, മുണ്ടിയെരുമ എന്നീ സ്ഥലങ്ങളില്‍ പ്രയാണം നടത്തി ജാഥ നെടുങ്കണ്ടത്ത് സമാപിക്കും. വൈകിട്ട് നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയില്‍ നടക്കുന്ന ജാഥയുടെ ഒന്നാംദിന സമാപന യോഗം സി.പി.ഐ ജില്ലാ സെക്ര. കെ. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനമായ 21ന് കുമാരമംഗലത്ത് നിന്ന് ആരംഭിക്കുന്ന കാല്‍നട ജാഥ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ വെങ്ങല്ലൂര്‍, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഉച്ചയ്ക്ക് മങ്ങാട്ട്കവലയില്‍ എത്തിച്ചേരുന്ന ജാഥയുടെ സ്വീകരണ സമ്മേളനം കിസാന്‍ സഭ സംസ്ഥാന സെക്ര. മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കെ.കെ.ആര്‍ ജംഗ്ഷന്‍ വഴി വിദ്യാഭ്യാസ സമുച്ചയത്തിലെത്തുന്ന ജാഥ കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ വഴി ഗാന്ധിസ്‌ക്വയറില്‍ സമാപിക്കും. ജില്ലയിലെ പര്യടന സമാപനത്തോടനുബന്ധിച്ച് ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണ സദസ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!