Thodupuzha

തൊടുപുഴയില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ധര്‍ണ്ണ നടത്തി.

തൊടുപുഴ: സാമ്പത്തിക പ്രതിസന്ധികളുടെ കാരണക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്ന പ്രചരണം നടത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ ധനവകുപ്പിലെ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ നടന്ന ജില്ലാ ധര്‍ണ്ണ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി. സാജന്‍ അധ്യക്ഷത വഹിച്ചു.വിലകയറ്റത്തിന് സമാനമായ ക്ഷാമം രണ്ടു വര്‍ഷമായി കുടിശികയായിരിക്കുന്നു. അവധി വേതനം തുകയായി വര്‍ഷാവര്‍ഷം അനുവദിക്കേണ്ടത് നടപ്പിലാക്കാതെ സര്‍ക്കാര്‍ തുടര്‍ച്ചയായി മാറ്റിവച്ചിരിക്കുന്നു. സാമ്പത്തിക നിലയുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ജീവനക്കാരെ വിശ്വാസത്തില്‍ എടുത്ത് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാകണം. ധര്‍ണ്ണയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി .ബിനില്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിശാന്ത് എം പ്രഭ, വര്‍ക്കേഴ്സ് കോഡിനേഷന്‍ കൗണ്‍സില്‍ ജില്ല സെക്രട്ടറി എ.സുരേഷ് കുമാര്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.രമേശ്, ആര്‍.ബിജുമോന്‍,ജില്ലാ സെക്രട്ടറി കെ .എസ്. രാഗേഷ്,ജില്ലാ ട്രഷറര്‍ ബി .സുധര്‍മ്മകുമാരി,സംസ്ഥാന കൗണ്‍സില്‍ അംഗം ഒ.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!