Thodupuzha

ജോയിൻ്റ് കൗൺസിൽ ഐക്യദാർഢ്യ ദിനം ആചരിച്ചു

തൊടുപുഴ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളലഭ്യത ഉറപ്പു വരുത്തുക, പൊതുഗതാഗതം സംരക്ഷിക്കൽ സർക്കാർ ഉത്തരവാദിത്വമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സർക്കാർ ജീവനക്കാരുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വ്യാപകമായി ഐക്യദാർഡ്യദിനം ആചരിച്ചു. തൊടുപുഴ ഡിപ്പോയിലേക്ക് ജീവനക്കാരുടെ പ്രകടനത്തിനു ശേഷം നടന്ന ഐക്യദാർഡ്യ സദസ്സ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. പ്രതിമാസ വരുമാന കണക്ക് പരിശോധിക്കുമ്പോൾ ശമ്പള വിതരണത്തിനും മറ്റ് നടത്തിപ്പ് ചിലവുകൾക്കും ആവിശ്യമുള്ളതിലും അധികം തുക വരുമാനം ലഭിക്കുമ്പോഴും നഷ്ടക്കണക്കുകൾ നിരത്തി വേതന നിഷേധവും, കാലതാമസവും വരുത്തുന്നത് അംഗീകരിക്കുവാൻ കഴിയില്ല എന്ന് ജോയിൻ്റ് കൗൺസിൽ പ്രഖ്യാപിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി.രമേശ് അദ്ധ്യക്ഷനായി. ജീവനക്കാർ ഐക്യദാർഡ്യ പ്രതിജ്ഞ എടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് എ.കെ സുഭാഷ് സംസ്ഥാന കമ്മറ്റി അംഗം ജെ.ഹരിദാസ്, സംസ്ഥാന കൗൺസിൽ അംഗം ഒ.കെ അനിൽകുമാർ, ജില്ലാ പ്രസിഡൻ്റ് ആർ.ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതകൾ ഉൾപ്പടെ നൂറോളം ജീവനക്കാർ പങ്കാളികളായി.

Related Articles

Back to top button
error: Content is protected !!