Thodupuzha
ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ്; ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/IMG-20221216-WA0085.jpg?resize=780%2C470&ssl=1?v=1671204645)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഒന്നാമത് ഓള് കേരള ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗിന്റെ പ്രചരണാര്‍ഥം ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. പെരുമ്പളളിച്ചിറ അല്‍ അസ്ഹര്‍ ലോ കോളജിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു ഫ്ളാഷ് മോബ്. തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിപാടിയില്‍ വിവിധ ഗാനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ ചുവട് വച്ചു. യാത്രക്കാരും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ കാഴ്ചക്കാരായി എത്തിയിരുന്നു. ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോജന് സ്വരാജ്, വൈസ് പ്രസിഡന്റ് അഫ്സല് ഇബ്രാഹിം, സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് കണ്ണോളി എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 20, 21 തീയതികളില്‍ തെക്കുംഭാഗം കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)