Local LiveMuvattupuzha

ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴയില്‍ ഉജ്വല സ്വീകരണം

മൂവാറ്റുപുഴ : ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴയില്‍ ഉജ്വല സ്വീകരണം. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പൊതുപര്യടനം വ്യാഴാഴ്ച തുടങ്ങി. രാവിലെ എട്ടിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച പര്യടനം സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലീംകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ ബാബു അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ ഗോപി കോട്ടമുറിയ്ക്കല്‍, ബാബു പോള്‍, പി ആര്‍ മുരളീധരന്‍, എല്‍ദോ എബ്രഹാം, എന്‍ അരുണ്‍, ഷാജി മുഹമ്മദ്, ജോണി നെല്ലൂര്‍, ജോളി പൊട്ടക്കല്‍, ഷൈന്‍ ജേക്കബ്, വില്‍സണ്‍ നെടുങ്കല്ലേല്‍, ശശി കുഞ്ഞന്‍, എ കെ സിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടുക്കിയുടെ വികസനത്തെ വീണ്ടടുക്കാന്‍ ജോയ്സ് ജോര്‍ജ് വിജയിയ്ക്കണമെന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിയ്ക്കാനെത്തിയത്. മുന്‍ ജനപ്രതിനിധിയായ ജോയ്സ് ജോര്‍ജ് മണ്ഡലത്തിലെ വിവിധ മേഖലയില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ ഗുണഭോക്താക്കളും പഞ്ചായത്തുകളിലെ ഓരോ കേന്ദ്രത്തിലും സ്വീകരിയ്ക്കാനെത്തി.

കാര്‍ഷിക വിഭവങ്ങള്‍, പൂമാലകള്‍, കണിക്കൊന്നപ്പൂക്കള്‍, പഴക്കുലകള്‍, പൂച്ചെണ്ടുകള്‍, ഇളനീര്‍, നോട്ട് ബുക്കുകള്‍ നല്‍കിയും പടക്കം പൊട്ടിച്ചും പൊന്നാടയണിയിച്ചും വാദ്യമേളങ്ങളോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. പറമ്പഞ്ചേരിയില്‍ മുത്തുക്കുടകളും പൂത്താലങ്ങളുമായെത്തിയവര്‍ തെരഞ്ഞെടുപ്പ് ചിഹ്നംകൊത്തിയൊരുക്കിയ തണ്ണി മത്തന്‍ നല്‍കി ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് പുളിന്താനം കവല, തൃക്കേപ്പടിയിലെ സ്വീകരണത്തിന് ശേഷം വാക്കത്തിപ്പാറയിലെത്തിയപ്പോള്‍ അങ്കിത സുഭാഷിന്റെ നേതൃത്വത്തില്‍ ബാലസംഘം പ്രവര്‍ത്തകര്‍ നോട്ട് ബുക്കുകളും പൂച്ചെണ്ടുകളും നല്‍കി ജോയ്സിനെ സ്വീകരിച്ചു. പെരുനീര്‍,കോന്നന്‍പാറ, തായ്മറ്റം കല്ലടപൂതപ്പാറയിലേയും പര്യടനത്തിന് ശേഷം പോത്താനിക്കാട് ടൗണില്‍ സമാപിച്ചു. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വെള്ളാരങ്കല്ലിലെത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് കര്‍ഷകരും തൊഴിലാളികളും സ്വീകരണം നല്‍കി.

വെള്ളാരംകല്ല്, കലൂര്‍, പെരുമാംകണ്ടം, പത്തകുത്തി, നാഗപ്പുഴ, പാലക്കുഴി, ചാറ്റുപാറ, കുന്നിയോട്, മണലിപ്പീടിക, കല്ലൂര്‍ക്കാട് ടൗണ്‍, കാവുംപടിയും കഴിഞ്ഞ് കോട്ടക്കവലയിലെത്തിയപ്പോള്‍ എണ്‍പത്തെട്ടുകാരി കൊച്ചുകുടിയില്‍ അമ്മിണി കേശവന്‍ വര്‍ണ്ണപ്പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്നില്‍ സ്വീകരിയ്ക്കാന്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കാത്ത് നിന്നു. മാറിക ജംഗ്ഷന്‍, അറയാനിച്ചുവട്, പുളിക്കമ്യാല്‍, കോഴിപ്പിള്ളി, പാലക്കുഴ, മുങ്ങാംകുന്ന്, കാവുംഭാഗം, ഉപ്പുകണ്ടത്തേയും സ്വീകരണത്തിന് ശേഷം വടക്കന്‍ പാലക്കുഴയില്‍ സമാപിച്ചു. വൈകിട്ട് നാലിന് ആരക്കുഴ പഞ്ചായത്തിലെ ആറൂരിലെത്തിയപ്പോള്‍ കോളനിക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. നെല്ലൂര്‍ കവല, പെരിങ്ങഴ പള്ളിത്താഴം, പെരുമ്പല്ലൂര്‍, കണ്ണങ്ങാടി, മേമടങ്ങ്, പള്ളിത്താഴം,പണ്ടപ്പിള്ളി മാളികപ്പീടികയിലും സ്വീകരണമുണ്ടായി.

വൈകിട്ട് ആവോലി പഞ്ചായത്തിലെ നടുക്കരയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.ആവോലി, ഇലവുംകുന്നുംപുറം, പുളിക്കായത്ത് കടവ്, എലുവിച്ചിറക്കുന്നിലേയും സ്വീകരണ കേന്ദ്രങ്ങളിലും നൂറ് കണക്കിനാളുകള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച് വിജയമാശംസിച്ചു. പൈനാപ്പിളിന്റെ നാടായ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വാഴക്കുളത്ത് നിന്ന് തുടങ്ങിയ പര്യടനം കല്ലൂര്‍ക്കാട് കവല, മഞ്ഞള്ളൂര്‍ അമ്പലംപടി, തെക്കുംമല കവല, പാണപാറ, മടക്കത്താനം, കൊച്ചങ്ങാടിയിലേയും സ്വീകരണത്തിന് ശേഷം അച്ഛന്‍കവലയിലയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എന്‍ ജയപ്രകാശ്, അനീഷ് എം മാത്യു, വി.ആര്‍ ശാലിനി, പി.എം ശശികുമാര്‍, ഫെബിന്‍ പി മൂസ, കെ.എ നവാസ്,വില്‍സന്‍ ഇല്ലിക്കല്‍, ജോഷി സ്‌കറിയ, കെ.ജി അനില്‍കുമാര്‍, ജോമോന്‍ വാത്തോലില്‍, ജസ്റ്റിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!