ChuttuvattomkothamangalamMuvattupuzha

കോതമംഗലം , മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന ഘട്ട പര്യടനത്തിന് തുടക്കംകുറിച്ച് ജോയ്‌സ് ജോര്‍ജ്

തടത്തിക്കവല : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയില്‍ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നല്‍കിയാണ് ജോയ്‌സ് ജോര്‍ജിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് ജോയ്‌സ് പറഞ്ഞു. പര്യടനം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. തൃക്കാരിയൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം കെ പി ജയകുമാര്‍ , സിപിഐഎം കോതമംഗലം ഏരിയാ സെക്രട്ടറി കെ.എ ജോയി, ജില്ലാ സെക്രെട്ടറിയേറ്റ് അംഗം ആര്‍ അനില്‍കുമാര്‍, തൃക്കാരിയൂര്‍ ഇലക്ഷന്‍ കമ്മറ്റി സെക്രട്ടറി കെ.ജി ചന്ദ്രബോസ്,ലോക്കല്‍ സെക്രട്ടറി കെ.ജി ഷാജി, കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീദേവ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!