ChuttuvattomIdukkiThodupuzha

കളമശ്ശേരി സ്ഫോടനം; ജില്ലയിലും പരിശോധന

തൊ​ടു​പു​ഴ: ക​ള​മ​ശ്ശേ​രി ബോം​ബ് സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ലാ പോ​ലി​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ്. തി​ര​ക്കേ​റി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ​യും ബോം​ബ് സ്ക്വാ​ഡി​ന്‍റെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. നി​ല​വി​ൽ ജി​ല്ല​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​ക​ളും ജാ​ഗ്ര​ത​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button
error: Content is protected !!