Thodupuzha

കലയന്താനി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം

കലയന്താനി: കലയന്താനി സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 74-മത് വാര്‍ഷികവും, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കവും, അധ്യാപക രക്ഷാകര്‍തൃദിനവും 25ന് രാവിലെ പത്തിന് സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടത്തും.ജൂബിലി സ്മാരക ബ്ലോക്കിന്റെ അടിസ്ഥാനശില ആശിര്‍വാദവും പുതുക്കി പണിത കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും മുഴുവന്‍ ക്ലാസ് റൂമുകളും ഹൈടെക് ആയി മാറിയതിന്റെ പ്രഖ്യാപനവും നടക്കും. രാവിലെ 9.30ന് സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് പുല്ലന്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് പുതുക്കി പണിത കമ്പ്യൂട്ടറില്‍ ലാബിന്റെ ഉദ്ഘാടനവും ജൂബിലി സ്മാരക ബ്ലോക്കിന്റെ അടിസ്ഥാനശില ആശിര്‍വാദവും കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിക്കും. ഫാ. ജോര്‍ജ് പുല്ലന്‍ അധ്യക്ഷത വഹിക്കും. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഡി.ഇ.ഓ ശ്രീലത എസ് മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കല്‍ അനുഗ്രഹപ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തും.

Related Articles

Back to top button
error: Content is protected !!