ChuttuvattomThodupuzha

കാളിയാര്‍ സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കാളിയാര്‍: കാളിയാര്‍ സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ആല്‍ബര്‍ട്ട് ജോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോ മാത്യു അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ സ്പോര്‍ട്സ് ക്ലബ്ബും, എന്‍.സി.സി യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്‌കൂളിലെ കായിക അധ്യാപകന്‍ ഡോ. ബോബു ആന്റണിയുടെ നേതൃത്വത്തില്‍ 100 ഓളം കുട്ടികള്‍ യോഗ പരിശീലനം നടത്തി. ശേഷം സ്‌കൂളിലെ 880ഓളം കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലാസ് റൂമില്‍ ഇരുന്നു തന്നെ ഒരു മാസ് മെഡിറ്റേഷന്‍ പ്രാക്ടീസും നടത്തി. ഉച്ചയ്ക്കുശേഷം എല്ലാ കുട്ടികള്‍ക്കുമായി യോഗ ക്വിസ് മത്സരവും നടക്കപ്പെട്ടു. പ്രോഗ്രാമുകള്‍ക്ക് സ്‌കൂളിലെ എന്‍. സി. സി കോഡിനേറ്റര്‍ പ്രശാന്ത് പി. ജെയിംസും മറ്റ് അധ്യാപകരും നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!