ChuttuvattomMoolammattam

കലുങ്ക് അപകടാവസ്ഥയില്‍; ആശങ്കയില്‍ ജനം

തൊടുപുഴ: അറക്കുളം അശോക കവലയ്ക്ക് സമീപമുളള കലുങ്ക് അപകടാവസ്ഥയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണ കാലഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചതാണ് ഈ റോഡും കലുങ്കും. പിന്നീട് റോഡും കലുങ്കും പൊതുമരത്തിന് വിട്ടുകൊടുത്തെങ്കിലും റോഡ് ടാറിംഗ് ചെയ്തതല്ലാതെ കലുങ്കിന് ആവശ്യമായ അറ്റകുറ്റപണികള്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മലവെളളപാച്ചലില്‍ കലുങ്കിന്റെ അടിഭാഗത്തെ കല്ലുകള്‍ ഇളകി കോണ്‍ക്രീറ്റുകള്‍ തകര്‍ന്നിരിക്കുകയാണ്. മന്ത്രിമാരും, ജനപ്രതിനിധികളും, ജില്ലാ ഭരണാധികാരികളുമടക്കം സഞ്ചരിക്കുന്ന പാതയിലാണ് കലുങ്ക് തകര്‍ന്നിരിക്കുന്നത്. മൂലമറ്റം പവര്‍ ഹൗസിന്റെ ഉപയോഗത്തിനാവശ്യമായ ക്രെയ്‌നും, മെഷിനറികളും, കൂടാതെ തടിലോറികളും, ബസ് സര്‍വ്വീസും ഈ വഴി പോയി കലുങ്ക് ബലക്ഷയത്തിലാണിപ്പോള്‍. കലുങ്ക് തകര്‍ന്നാല്‍ മൂലമറ്റം വാഗമണ്‍ എന്നീ സ്ഥലങ്ങളിലേക്ക് കാഞ്ഞാര്‍-മൂന്നൂങ്കവയല്‍ വഴി പോകേണ്ടി വരും. കലുങ്കിന്റെ അറ്റകുറ്റപണികള്‍ നടത്തി ഇരുവശവും വീതി കൂട്ടണമെന്ന് പ്രദേശവാസികള്‍ പൊതുമരാമത്തിനോടാവശ്യപ്പെട്ടു. അശോക കവല മൂലമറ്റം റോഡിലെ മിക്ക കലുങ്കുകളും അപകടത്തിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!