ChuttuvattomThodupuzha

കാഞ്ഞിരമറ്റം ക്ഷേത്രത്തില്‍ തങ്കത്താഴിക കുടങ്ങള്‍ സമര്‍പ്പിച്ചു

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തില്‍  ജനുവരി 14 മുതല്‍ 25 വരെ നടക്കുന്ന പുന:പ്രതിഷ്ഠാമഹോത്സവത്തിന്റെയും നവീകരിച്ച ശ്രീകോവില്‍ സമര്‍പ്പണത്തിന്റെയും ഭാഗമായി തങ്കത്താഴികക്കുടങ്ങളുടെ സമര്‍പ്പണം ക്ഷേത്ര സന്നിധിയില്‍ നടന്നു. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി താഴികക്കുടങ്ങള്‍ ഏറ്റുവാങ്ങി.അനവധി ക്ഷേത്രങ്ങളിലെ താന്ത്രികാചാര്യന്‍ അണിമംഗലം നാരായണന്‍ നമ്പൂതിരി,ക്ഷേത്രം മേല്‍ശാന്തി  പെരിയമന ദിലീപ് വാസുദേവന്‍ നമ്പൂതിരി,ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.എസ് രാജന്‍, സെക്രട്ടറി  പി.ജി രാജശേഖരന്‍, ട്രഷറര്‍ കെ.എസ്.വിജയന്‍, നവീകരണ സമിതി കണ്‍വീനര്‍ പി.എസ്.രാധാകൃഷ്ണന്‍, ഉപസമിതിപ്രസിഡന്റ് കെ.ഷിബുമോന്‍, മാതൃസമിതി പ്രസിഡന്റ് മായ ഹരിപ്രസാദ് എന്നിവരും  ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!