ChuttuvattomThodupuzha

കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു

കരിങ്കുന്നം: എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗാദിനം ആചരിച്ചു.ഹോമിയോപ്പതി വകുപ്പ് നാഷണല്‍ ആയുഷ് മിഷനിലെ യോഗാചാര്യന്‍ ജോബി വര്‍ഗീസ് ക്ലാസ്നയിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി യോഗാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കരിങ്കുന്നം ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജില്‍സണ്‍ വി.ജോര്‍ജ് ,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോര്‍ജ് , സ്‌കൗട്ട് മാസ്റ്ററും അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ബൈജു എ. ജെ, ഗൈഡ് ക്യാപ്റ്റന്‍ ജില്‍സി.കെ ജോര്‍ജ് ,സിസ്റ്റര്‍ ബീന എസ്.ജെ സി, ലിജിയാ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!