Karimannur

ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കരിമണ്ണൂര്‍: യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി വേനപ്പാറ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്നും യൂസര്‍ ഫീ വാങ്ങി ശേഖരിച്ച്‌ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫ്‌ളാറ്റ് പരിസരത്ത് കുഴിച്ചുമൂടിയത് നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത് . യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. എം. ജെ ജേക്കബ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ പോള്‍ കുഴി പ്പിള്ളില്‍ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കണ്‍വീനര്‍ ബേബി തോമസ് നിയോജകമണ്ഡലം കണ്‍വീനര്‍ എന്‍.ഐ ബെന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍,എന്‍. കെ.ഇല്ല്യാസ്, ജോണ്‍ നെടിയപാല,ടി. കെ.നാസര്‍ ബൈജു വറ വുങ്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!