KarimannurLocal Live

തൊമ്മന്‍കുത്ത് റോഡ് നിര്‍മാണത്തിലെ അപാതകള്‍ പരിഹരിക്കണം : കോണ്‍ഗ്രസ്

കരിമണ്ണൂര്‍ : തൊമ്മന്‍കുത്ത് റോഡ് നിര്‍മാണത്തിലെ അപാതകള്‍ പരിഹരിക്കണമെന്നും ജോലികള്‍ ത്വരിതത്തിലാക്കണമെന്നും കരിമണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷതവഹിച്ച യോഗത്തില്‍ നേതാക്കളായ ഇന്ദു സുധാകരന്‍, ജോണ്‍ നെടിയ പാല , ടി.ജെ പീറ്റര്‍, മനോജ് കോക്കാട്ട് ,ആല്‍ബര്‍ട്ട് ജോസ്, ജിജി അപ്രം , ദിലീപ് എ.എന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് എസ്എഫ്‌ഐ,ഗുണ്ടകള്‍ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ജെ.എസ് സിദ്ധാര്‍ഥിന്റെ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരിമണ്ണൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സിജി മാത്യു, ജോജോ ജെയിംസ്, ബിബിന്‍ അഗസ്റ്റിന്‍, ജോജോ ജോസഫ്, ടോമി മാത്യു, ജോസ് പി.പി, മാത്യൂസ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!