Local LiveMuttom

മലങ്കര കുടുംബ സംഗമം സംഘടിപ്പിച്ചു

മുട്ടം : മലങ്കര കുടുംബ സംഗമം സംഘടിപ്പിച്ചു. പെരുമറ്റം ഗ്രൗണ്ടില്‍ നടന്ന കുടുംബ സംഗമം മലങ്കര എസ്റ്റേറ്റ് മാനേജര്‍ റോയി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.കെ കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇടവെട്ടി പഞ്ചായത്ത് മെമ്പര്‍മാരായ സുഭാഷ് എ.കെ, സൂസി റോയി, എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍മാരായ ജെസ്റ്റോ ജോസ്, സന്തു ജയന്‍, കുടുംബ സംഗമം സംഘാടകരായ ബിന്ദു എം.കെ, മാത്യു വര്‍ഗീസ്, സുനില്‍ എം.കെ,എല്‍സമ്മ മുരളി,ബേബി കണ്ടോതാഴത്ത് എന്നിവര്‍ പ്രസംഗിച്ചു. എസ്റ്റേറ്റില്‍ നിലവില്‍ താമസിക്കുന്നവരുടേയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ താമസിച്ച് ജോലി സംബന്ധമായും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറി പോയ കുടുംബക്കാരേയും കോര്‍ത്തിണക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. വിദേശത്തുള്ള ആളുകള്‍ ഉള്‍പ്പടെ വിദൂര സ്ഥലങ്ങളില്‍ നിന്നുമായി ആയിരത്തോളം ആളുകളാണ് സംഗമത്തിന് എത്തിയത്. വിവിധങ്ങളായ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടത്തി.

Related Articles

Back to top button
error: Content is protected !!