ChuttuvattomKarimannorThodupuzha
കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി


തൊടുപുഴ: കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു ഓടയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ സി.പി. കൃഷ്ണൻ, ടി.ജെ. പീറ്റർ, ജോൺ നെടിയപാല, സോയി ജോസഫ്, കെ.എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ബേബി തോമസ് സ്വാഗതവും ടി.കെ. നാസർ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരായ ജോഷി എടാട്ട്, മനോജ് തങ്കപ്പൻ, വി.എം. ചാക്കോ, കെ.എം. ഹംസ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആൻസി സോജൻ, ജിജി സുരേന്ദ്രൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
