ChuttuvattomThodupuzha

ഉപജില്ല ശാസ്‌ത്രോത്സവം; കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഓവറോള്‍ ചാമ്പ്യന്‍സ്

തൊടുപുഴ: വഴിത്തല, മുതലക്കോടം എന്നിവിടങ്ങളില്‍ നടന്ന തൊടുപുഴ ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐ.റ്റി മേളകളില്‍ ഓവറോളും പ്രവൃത്തിപരിചയമേളയില്‍ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പും നേടിയാണ് കരിമണ്ണൂര്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍സ് പട്ടം നിലനിര്‍ത്തിയത്.രണ്ടുദിവസമായി നടന്ന ശാസ്‌ത്രോത്സവത്തില്‍ ഗണിതശാസ്ത്രമേളയില്‍ കരിമണ്ണൂര്‍ സ്‌കൂളിലെ യു. പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ ചാമ്പ്യന്‍സ് ആയപ്പോള്‍ സാമൂഹ്യശാസ്ത്ര മേളയില്‍ യു. പി., ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ചാമ്പ്യന്‍സായി. ശാസ്ത്രമേളയിലും കരിമണ്ണൂരിന്റെ യു. പി., ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ചാമ്പ്യന്‍സായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ഫസ്റ്റ് റണ്ണര്‍ അപ്പായി. ഐ. റ്റി. മേളയില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ചാമ്പ്യന്‍സായപ്പോള്‍ യു. പി. വിഭാഗം ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി. പ്രവൃത്തിപരിചയ മേളയിലും ഹൈസ്‌കൂള്‍ വിഭാഗം ഫസ്റ്റ് റണ്ണര്‍ അപ്പ് നേടിയാണ് കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയത്. കരിമണ്ണൂര്‍ സ്‌കൂള്‍ വിവിധ മേളകളുടെ ഭാഗമായി നടന്ന 110 ഇനങ്ങള്‍ക്ക് എ ഗ്രേഡ് നേടി. ആകെ 44 ഇനങ്ങള്‍ക്ക് ഫസ്റ്റ് എ ഗ്രേഡും 25 ഇനങ്ങള്‍ക്ക് സെക്കന്റ് എ ഗ്രേഡും നേടി. മത്സരിച്ച എണ്‍പതോളം വിദ്യാര്‍ഥികളേയും പരിശീലനം നല്‍കിയ അധ്യാപകരേയും സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു എന്നിവര്‍ അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്‌സ്, സീനിയര്‍ ടീച്ചര്‍ മേരി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!