ChuttuvattomThodupuzha

കരിങ്കുന്നം പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു

തൊടുപുഴ: കോൺഗ്രസിലെ കെ.കെ. തോമസിനെ കരിങ്കുന്നം  പഞ്ചായത്ത് പ്രസിഡന്റായും കേരള കോൺഗ്രസിലെ ടിന്റു ജോസിനെ വൈസ് പ്രസിഡന്റായും തിര‌ഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കേരള കോൺഗ്രസിലെ ജോജി തോമസ് യു.ഡി.എഫ് ധാരണപ്രകാരം രാജിവച്ച ഒഴിവിലാണ് കെ.കെ. തോമസ് തിര‌ഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ബീന പയസ് രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റായി ടിന്റു ജോസ് തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് രണ്ടും ബി.ജെ.പിയ്ക്ക് ഒരു അംഗവുമാണുള്ളത്.

Related Articles

Back to top button
error: Content is protected !!