ChuttuvattomThodupuzha

നാല് വയസുകാരിയ്ക്ക് രക്ഷകരായി കരിങ്കുന്നം പോലീസ്

തൊടുപുഴ: പനി ബാധിച്ച് അവശയായ നാല് വയസുകാരിയെ ആശുപത്രിയിലെത്തിച്ച് കരിങ്കുന്നം പോലീസ്. വ്യാഴാഴ്ച പുലർച്ചെ നാലിന് മകൾക്ക് അസുഖം കൂടുതലാണെന്നും ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് വേങ്ങാച്ചേരിക്കുഴി മഠത്തിൽ പി.ആർ. രാജു കരിങ്കുന്നം പോലീസ് സ്റ്റേഷനിലെത്തിയത്.

പോലീസ് സ്റ്റേഷനിൽ നിന്നും അരകിലോമീറ്റർ അകലെ താമസിക്കുന്ന രാജു രാത്രിയിൽ വാഹനം കിട്ടാതെ വന്നതോടെ സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വിഷയത്തിന്റെ ഗൗരവം മനസിലാക്കി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തി രാജുവിനെയും കൂട്ടി വീട്ടിലെത്തുകയായിരുന്നു.തുടർന്ന് കുട്ടിയെ വാഹനത്തിൽ കയറ്റി തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

തിങ്കളാഴ്ചയാണ് മകൾക്ക് പനി തുടങ്ങിയതെന്നും രാത്രിയിൽ പനി മൂർച്ഛിക്കുകയായിരുന്നുവെന്നും നിലവിൽ വീട്ടിലേക്ക് തിരികെ പോന്നെങ്കിലും കുട്ടിയ്ക്ക് പനി കുറഞ്ഞ് വരുന്നതേയുള്ളുവെന്നും രാജു പറഞ്ഞു. സ്റ്റേഷനിലെ എസ്‌.ഐ ഷാബു ജോസഫ്, എ.എസ്‌.ഐമാരായ പ്രമോദ്, മധു, എസ്‌.സി.പി.ഒ മധു എന്നിവരാണ് കുടുംബത്തിന് വേണ്ട സഹായം ചെയ്തത്.

Related Articles

Back to top button
error: Content is protected !!