ChuttuvattomThodupuzha

കരിങ്കുന്നം സെന്റ് അഗസ്റ്റിയന്‍സ് പള്ളിയില്‍ കല്ലിട്ട തിരുനാള്‍ ഇന്നു മുതല്‍

കരിങ്കുന്നം: സെന്റ് അഗസ്റ്റിയന്‍സ് കത്തോലിക്ക പള്ളിയില്‍ വി. അഗസ്തീനോസിന്റെ കല്ലിട്ട തിരുനാള്‍ ഇന്നു മുതല്‍ 28 വരെ ആഘോഷിക്കും. ഇന്നു മുതല്‍ 25 വരെ വൈകുന്നേരം അഞ്ചിന് വി. കുര്‍ബാന, കണ്‍വെന്‍ഷന്‍ എന്നിവയ്ക്ക് ബ്രദര്‍ സുനില്‍ ജോണ്‍ രാമപുരം, ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍, ഫാ. തോമസ് കാഞ്ഞിരക്കോണം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 27 ന് വൈകുന്നേരം 5.45 ന് വി. കുര്‍ബാന, 6.50 ന് തിരുനാള്‍ കൊടിയേറ്റ്, ലദീഞ്ഞ്, വി. കുര്‍ബാന, 8.30 മുതല്‍ ദിവ്യകാരുണ്യ ആരാധന, അഞ്ചിന് ആരാധന സമാപന ശുശ്രൂഷ-ഫാ.സില്‍ജോ ആവണിക്കുന്നേല്‍, 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 28 ന് രാവിലെ ഏഴിന് വി. കുര്‍ബാന, 10 ന് തിരുനാള്‍ റാസ, സന്ദേശം-ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍ , കോട്ടയം അതിരൂപത), 1.30 പരി. കുര്‍ബാനയുടെ ആശീര്‍വാദം.

Related Articles

Back to top button
error: Content is protected !!