Thodupuzha

ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തൊടുപുഴ: മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിനമായ ജൂലൈ 28ന് വിശേഷല്‍ പൂജകളും ബലി തര്‍പ്പണ ചടങ്ങും ഉണ്ടായിരിക്കും. രാവിലെ 5 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി ഹരിഗോവിന്ദന്‍ തിരുമേനിയുടെ മുഖ്യ കര്‍മികത്വത്തില്‍ തിലഹവനം, പിതൃ നമസ്‌കാരം, അടച്ചുനമസ്‌കാരം, കാല്‍ കഴികിച്ചൂട്ട് തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു

കോടിക്കുളം: അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 5.30ന് മുതല്‍ ക്ഷേത്രം മേല്‍ശാന്തി ചേര്‍ത്തല സുമിത്ത് തന്ത്രികളുടെ മുഖ്യകാര്‍മികതത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.വിശേഷാല്‍ പൂജകള്‍, ഗണപതിഹോമം, തിലഹവനം, പിതൃനമസ്‌കാരം, അടച്ചു നമസ്‌കാരം, എന്നീ പ്രത്യേക വഴിപാടുകള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും. എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പ്രഭാതഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോളപ്ര: കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിവസമായ നാളെ ബലിതര്‍പ്പണചടങ്ങുകള്‍ നടക്കും. രാമായണമാസാചരണത്തോടനുബന്ധിച്ച് നിത്യേന രാമായണ പാരായണം, വിശേഷാല്‍ പൂജ, ഭഗവതിസേവ എന്നിവ ക്ഷേത്രത്തില്‍ നടന്നുവരുന്നു. വാവ് ദിവസമായ നാളെ ബലിതര്‍പ്പണം, പിതൃപൂജ, വിഷ്ണുപൂജ, കാലുകഴുകിച്ചൂട്ട്, ശ്രാദ്ധമൂട്ട് എന്നിവ നടക്കും. രാവിലെ 5മുതല്‍ നടക്കുന്ന ശ്രാദ്ധപിണ്ഡത്തോടുകൂടിയ ബലിതര്‍പ്പണത്തിന് കോതമംഗലം ഇടപ്പള്ളി ഇല്ലം അനൂപ് എസ്. ഇളയത് കാര്‍മികത്വം വഹിക്കും. പിതൃപൂജ, വിഷ്ണുപൂജ, ബ്രാഹ്‌മണരുടെ കാലുകഴുകിച്ചൂട്ട് എന്നീ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ഇരളിയൂര്‍മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

Related Articles

Back to top button
error: Content is protected !!