Thodupuzha

കാരൂർ ദിനാചരണവും പുസ്തക പ്രകാശനവും 

തൊടുപുഴ: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാരൂർ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സാഹിത്യ സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരുടെ നാല് കൃതികൾ പ്രകാശനം ചെയ്തു.

 

എം. മുകുന്ദന്റെ മുകുന്ദേട്ടത്തിന്റെ കുട്ടികൾ, രവിമേനോന്റെ മധുരമായി പാടി വിളിക്കുന്നു, എസ്. ശാരദക്കുട്ടി എഡിറ്റ് ചെയ്ത യേശുദാസ്; മലയാളത്തിന്റെ സ്വര സാഗരം, സുഗതകുമാരിയുടെ മുൻമൊഴി എന്നീ കൃതികൾ യഥാക്രമം ബാബു പള്ളിപ്പാട്ട്, എൻ.വിജയൻ മുക്കുറ്റിയിൽ, ബേബിച്ചൻ സി സി, ഡി ഗോപാലകൃഷ്ണൻ എന്നിവർ പ്രകാശനം ചെയ്തു. അഡ്വ: നീറനാൾ ബാലകൃഷ്ണൻ, സുരേന്ദ്രൻ കുത്തോണിക്കൽ, ഡി ബാലചന്ദ്രൻ വട്ടത്തട്ടേൽ, സുരേന്ദ്രൻ അശ്വതി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

 

സമ്മേളനത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്റ്റർ ബോർഡ് അംഗം ഡോ: എം ജി ബാബുജി അദ്ധ്യക്ഷനായി. അഡ്വ എച്ച് കൃഷ്ണകുമാർ സ്വാഗതവും ബ്രാഞ്ച് മാനേജർ സുമ ശിവൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!