ChuttuvattomThodupuzha

ടൈഡല്‍ എനര്‍ജിയുടെ അനന്ത സാധ്യതകളുമായി കശ്യപ് കൃഷ്ണയും ആന്‍സ് മരിയയും

തൊടുപുഴ: വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ എസ്. കശ്യപ് കൃഷ്ണയും ആന്‍സ് മരിയ ബിനോയിയും ടൈഡല്‍ എനര്‍ജിയുടെ അനന്ത സാധ്യതകളുമായാണ് ജില്ല ശാസ്‌ത്രോത്സവത്തിനെത്തിയത്. ഭൂമി, ചന്ദ്രന്‍, സൂര്യന്‍ എന്നിവയുടെ ആകര്‍ഷണ ബലം മൂലം സമുദ്ര ഭാഗങ്ങളില്‍ ഉണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്നും ഹരിത ഊര്‍ജമായ ടൈഡല്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ മോഡലാണ് ഇരുവരും മേളയില്‍ അവതരിപ്പിച്ചത്. സമുദ്രത്തില്‍ സ്ഥാപിക്കുന്ന ടര്‍ബൈനുകലില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് അവ സംഭരിച്ച് പുനരുപയോഗ ഊര്‍ജമായി വിനിയോഗിക്കാന്‍ കഴിയുമെന്ന് കശ്യപും ആൻസ് മരിയയും പറഞ്ഞു. വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിഭാ​ഗം വിദ്യാര്‍ഥികളാണ് ഇരുവരും.

Related Articles

Back to top button
error: Content is protected !!