Thodupuzha

കളക്ടറുടെ പ്രസ്താവന മലങ്കര വനവല്‍ക്കരണം സ്ഥിരീകരിക്കുന്നത് :കേരള കോണ്‍ഗ്രസ്

തൊടുപുഴ: മലങ്കര ജലാശയത്തിന് സമീപത്തെ 52.59 ഹെക്ടര്‍ ഭൂമി വനഭൂമിയാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല ന്നാണ് ജില്ലാ കളക്ടറുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.തൊടുപുഴ താലൂക്കിലെ വിനോദസഞ്ചാര മേഖലയില്‍ വന്‍ പദ്ധതികള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഈ ഭൂമി വനം വകുപ്പിന്റെതായി മാറുമ്ബോള്‍ ഉണ്ടാവുന്നത് സമ്ബൂര്‍ണ്ണ വികസന പ്രതിസന്ധിയായിരിക്കും. ഇവിടെ താമസിക്കുന്ന ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തീരുമാനം കാര്യമായി ബാധിക്കും. അതോടൊപ്പം മലങ്കര ജലാശയത്തില്‍ നിന്നും നിരവധി പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള സ്രോതസ് നഷ്ടപ്പെടും. ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വനവല്‍ക്കരിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട

ഇതിനായി കാര്‍ബണ്‍ ഫണ്ട് ഉപയോഗിച്ച്‌ കൃഷിക്കാരുടെ ഭൂമി കൈവശപ്പെടുത്തുകയാണ്. ജില്ല മുഴുവന്‍ ഘട്ടം ഘട്ടമായി വനവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. മലങ്കരയിലെ ഭൂമിയില്‍ അവകാശങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂമിയിലുള്ള അവകാശം എന്നുള്ളത് അതില്‍ ഉടമസ്ഥാവകാശം മാത്രമായി നിജപ്പെടുത്താനാണ് അധികൃതരുടെ നീക്കം എന്നാണ് ജില്ലാ കളക്ടറുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

 

അതിനുള്ള കുറുക്കുവഴിയാണ് ഇപ്പോഴത്തെ നോട്ടീസ്. എന്നാല്‍ ഈ ഭൂമിയില്‍ ആര്‍ക്കും ഉടമസ്ഥാവകാശം ഇല്ല എന്നുള്ളത് ജില്ലാ ഭരണകൂടത്തിന് നന്നായി അറിയാവുന്നതാണ്. നിര്‍ദിഷ്ട ഭൂമിയില്‍ ഉടമസ്ഥാവകാശത്തിന് പുറത്തുള്ള പലവിധ അവകാശങ്ങള്‍ തുടര്‍ന്ന് അനുഭവിക്കുന്നത് നിരോധിക്കപ്പെടും എന്നുള്ളത് വ്യക്തമാണ്. സമ്ബൂര്‍ണ്ണ വികസന നിരോധനമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

 

മലങ്കര ഭൂമി നിക്ഷിപ്ത വനം ആക്കുന്ന തോടുകൂടി സമീപത്തെ ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി മാറുന്നത് അതീവ ഗൗരവകരമാണ്. ഇക്കാര്യത്തില്‍ ജലവിഭവ മന്ത്രി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. തികച്ചും അനാവശ്യമായ നടപടിയാണ് മലങ്കര വനവല്‍ക്കരണം. ഈ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണം. ജില്ലാ പ്രസിഡന്റ് പ്രൊഫ: എം ജെ ജേക്കബ് നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!