ChuttuvattomMoolammattam

മുതിര്‍ന്ന കര്‍ഷകന് കേരളാ കോണ്‍ഗ്രസ് എമ്മിന്റേയും കര്‍ഷക യൂണിയന്‍ കമ്മിറ്റിയുടേയും ആദരം

മൂലമറ്റം: കേരള കോണ്‍ഗ്രസ് (എം), കര്‍ഷക യൂണിയന്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ്കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി അറക്കുളത്തെ മുതിര്‍ന്ന കര്‍ഷകനായ തേക്കുംകാട്ടില്‍ കുഞ്ഞേപ്പിനെ ആദരിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പൊന്നാടയണിയിച്ചും മൊമന്റോയും നല്‍കി ആദരിച്ചു. തന്റെ ജീവിതത്തിന്റെ മുഴുവന്‍ സമയവും ഒരു മാതൃകാ കര്‍ഷകനായി പ്രവര്‍ത്തിച്ച തേക്കുംകാട്ടില്‍ കുഞ്ഞേപ്പിനെ ആദരിക്കുന്നത് കര്‍ഷകരോടുള്ള ആദരവിന്റെ ഭാഗമാണന്നും കേരളത്തിലെ യുവാക്കളും ഇത് മാതൃകയാക്കി കാര്‍ഷിക മേഘലയിലേക്കു വരണമെന്നും റെജി കുന്നം കോട്ട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് അറക്കുളം മണ്ഡലം പ്രസിഡന്റ് ടോമി നാട്ടുനിലം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ടോമി കുന്നേല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍,സാജു കുന്നേമുറിയില്‍,സിബി മാളിയേക്കല്‍, സിനി തോമസ്, അജിത് ചെറുവള്ളാത്ത്, അജില്‍ പനച്ചിക്കല്‍, സജി ആട്ടപ്പാട്ട്, ഷിബു മൈലാടൂര്‍,സീനത്ത് രാജു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!