ChuttuvattomThodupuzha
കേരള കോണ്‍ഗ്രസ് (എം)മണ്ഡലം കണ്വെന്ഷന് നടത്തി


ആലക്കോട്: കേരള കോണ്‍ഗ്രസ് (എം)മണ്ഡലം കണ്വെന്ഷന് ആലക്കോട് മാണിശേരി ഓഡിറേറാറിയത്തില്‍ നടത്തി. ഉന്നതികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് മൈലാടൂരിന്റെ അധ്യക്ഷത വഹിച്ചു. കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് റെജി കുന്നംക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. ഇടവെട്ടി മണ്ഡലം പ്രസിസന്റ് സണ്ണി കടുത്തലകുന്നേല്‍, അപ്പച്ചന് പാലാട്ട്, മാത്യു വാരിക്കാട്ട്, അനു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നവകേരള സദസില്‍ ഉന്നയിക്കേണ്ട പരാതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
