Thodupuzha

കേരള കോണ്‍ഗ്രസ് (എം)  പതാക ദിനം ആചരിക്കും

തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ 109 കേന്ദ്രങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) ജന്മദിനമായ ഒമ്പതിന് പതാകദിനം ആചരിക്കാന്‍ പാര്‍ട്ടി നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. സെമി കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് 33 മേഖലാ കമ്മറ്റികള്‍ ആയി തിരിച്ചു. 13 മൂന്ന് വാര്‍ഡുകള്‍ മാത്രമുള്ള പഞ്ചായത്തില്‍ രണ്ട് മേഖല കമ്മിറ്റികളും അതില്‍ കൂടുതല്‍ വാര്‍ഡുകള്‍ ഉള്ള ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം വണ്ണപ്പുറം, എന്നിവിടങ്ങളില്‍ മൂന്ന് മേഖലാ കമ്മിറ്റികളും തൊടുപുഴ നഗരസഭയില്‍ 6 മേഖല കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി ജന്മദിനം അതാത് മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗം പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ ആന്റണി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചന്‍ ഓലിക്കരോട്ട്, മാത്യു വാരിക്കാട്ട്, ബിനു തോട്ടുങ്കല്‍, അംബിക ഗോപാലകൃഷ്ണന്‍, കുര്യാച്ചന്‍ പൊന്നാമറ്റം, റോയിസണ്‍ കുഴിഞ്ഞാലില്‍, കെവിന്‍ ജോര്‍ജ് അറയ്ക്കല്‍, മനോജ് മാത്യു, ശ്രീജിത്ത് ഒളിയറയ്ക്കല്‍, ജോസ് മാറാട്ടില്‍, ജോയി പാറത്തല, ഷീന്‍ വര്‍ഗീസ്, തോമസ് വെളിയത്ത് മാലി, ജോസ് ഈറ്റക്കകുന്നേല്‍, എബ്രഹാം സൈമണ്‍ മുണ്ടുപുഴക്കല്‍, ജോസി വേളാച്ചേരി, തോമസ് മൈലാടൂര്‍, ജോജോ അറയ്ക്കക്കണ്ടം, ജോര്‍ജ് പാലക്കാട്ട്, സാന്‍സന്‍ അക്കകാട്ട്, ജിബോയിച്ചന്‍ വടക്കന്‍, ഷിജു പൊന്നാമറ്റം, ജോഷി കൊന്നയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!