Idukki

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇടുക്കി: സ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പ്രത്യേകിച്ച്‌ മലയോര മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ ലഭിക്കും.

കഴിഞ്ഞ ദിവസം വേനല്‍മഴയ്ക്കിടെ ഇടുക്കി സ്വാമിയാരളക്കുടി ഗ്രാമത്തില്‍ ആലിപ്പഴം പെയ്തിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മാര്‍ച്ച്‌ 19 നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലും മഴയ്ക്ക് സാധ്യതയുണ്ട്. , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാര്‍ച്ച്‌ 20. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും മാര്‍ച്ച്‌ 21-ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!