Thodupuzha

കേരളാ സ്‌റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ (KSESTA) ഭൗമ മണിക്കൂർ ദിനാചരണം നടത്തി.

തൊടുപുഴ: കേരളാ സ്‌റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷൻ (KSESTA) ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഭൗമ മണിക്കൂർ” ദിനാചരണം നടത്തി.

 

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പ്രത്യാഘാതങ്ങൾ വിതയ്ക്കുന്ന സാഹചര്യത്തിൽ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ 2007 ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ആണ് പ്രതീകാത്മകമായി ഇതിന് തുടക്കം കുറിച്ചത്. പിന്നീട് ലോകമെമ്പാടും വർഷംതോറും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച്ച രാത്രിയിൽ 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂർ ദിനമായി ആചരിച്ചുവരുന്നു.ഇന്ത്യയിൽ 2009 മുതലാണ് ഭൗമ മണിക്കൂർ ദിനാചരണത്തിന് തുടക്കമായത്.

 

നമ്മുടെ ഭാവി രൂപപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ

ഭൗമ മണിക്കൂറിന്റെ സന്ദേശം.

 

വൈദ്യുതി വിളക്കുകളും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉപകരണങ്ങളും ഒരു മണിക്കൂർ സ്വിച്ച് ഓഫ് ചെയ്തു കൊണ്ട് എർത്തവർ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് KSESTA ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു പറഞ്ഞു. ജില്ലയിൽ നിന്ന് ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻസ് അസോസിയേഷനിലെ 300 ഓളം ടെക്നീഷ്യൻമാർ തങ്ങളുടെ വീട്ടിലെ വൈദ്യുതി വിളക്കുകൾ ഓഫ് ചെയ്ത് ഭൗമ മണിക്കൂർ ദിനാചരണത്തിൽ പങ്കാളികളായി.

Related Articles

Back to top button
error: Content is protected !!