Thodupuzha

കെ.എസ്.എസ്.പി.യു ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി

തൊടുപുഴ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, പി.എഫ്.ആര്‍.ഡി.എ. നിയമം റദ്ദാക്കുക, ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കുക, വിലക്കയറ്റം തടയുക, പെന്‍ഷന്‍ പരിഷ്‌കരണ – ക്ഷാമാശ്വാസ കുടിശികകള്‍ ഉടന്‍ അനുവദിക്കുക, മെഡി സെപ് അപാകതകള്‍ പരിഹരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക ,കരാര്‍ നിയമനം ഉപേക്ഷിക്കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ജില്ലാ മാര്‍ച്ച് പെന്‍ഷന്‍ ഭവനില്‍ നിന്ന് ആരംഭിച്ച് മുനിസിപ്പല്‍ മൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേഷന്‍ ഓഫ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ചെയര്‍ പേഴ്‌സണ്‍ എന്‍.പ്രേമകുമാരിയമ്മ., കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. ഗോപിനാഥന്‍ നായര്‍ , കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി കെ.പി. അബ്ദുള്‍ അസീസ്, കെ.എസ്.എസ്.പി.യു. സംസ്ഥാനക്കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ സെക്രട്ടറി എ.എന്‍.ചന്ദ്രബാബു, ട്രഷറര്‍ ടി. ചെല്ലപ്പന്‍ ,എം.കെ.ഗോപാല പിള്ള , എന്‍.പി. പ്രഭാകരന്‍ നായര്‍, എം. ജെ.മേരി, എം.ജെ.ലില്ലി, റ്റി.കെ.കുര്യാക്കോസ്, വി.വി. ഫിലിപ്പ്, കെ.പി. ദിവാകരന്‍, പി.ഡി.ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!