ChuttuvattomThodupuzha

ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തൊടുപുഴ: സാംസ്‌കാരിക കേരളത്തെ തകര്‍ക്കുന്നതിനായി വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനായുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ കെ. സി ജോസഫ്.
ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട് അമ്പതിമൂന്നാം ജന്മദിനത്തിന്റെ ഭാഗമായി തൊടുപുഴ, തൊണ്ടിക്കുഴ, സര്‍ക്കാര്‍ സ്‌കൂളില്‍ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച യോഗത്തില്‍ പഠനോപകരണങ്ങള്‍ സ്‌കൂള്‍ ഹെഡ് മിസ്ട്രസിന് കൈമാറി പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുന്‍ സാഗര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സിബി മൂലേപറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി. കെ. എസ്. സി സംസ്ഥാന പ്രസിഡന്റ് ഡൊമിനിക്ക് മടുക്കക്കുഴി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സോനു ജോസഫ്, ജോസ് കണ്ണംകുളം, ബേബി വാണിശേരി, മോളി ബേബി,കെ.ഒ ജോര്‍ജ്, മനോജ് വഴുതലക്കാട്ട്, സിബി കളപ്പുര,സജിതാ പൊന്നപ്പന്‍, ജയിംസ് വര്‍ഗീസ്, നിബു കല്ലിക്കുഴി, തൊമ്മന്‍കുത്ത് ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു

 

 

Related Articles

Back to top button
error: Content is protected !!