Thodupuzha

കേരളപ്പിറവി ദിനാഘോഷം നടത്തി

 

തൊടുപുഴ: ശ്രീനാരായണ ട്രസ്റ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. ആര്‍.ഡി.സി കണ്‍വീനര്‍ ചെമ്പന്‍കുളം ഗോപി വൈദ്യരുടെ അധ്യക്ഷതയില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി എം.എല്‍.എ കേരളപ്പിറവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സനൂജ് സി. ബ്രീസ്‌വില്ല, അധ്യാപകരായ അഞ്ജലി സാബു, രഞ്ജു എന്‍.കെ, ഡോ. ഫ്‌ളോറ പീറ്റര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുകന്യമോള്‍ സുരേഷ്, വിദ്യാര്‍ഥിനി ബീറ്റാ ബിജു എന്നിവര്‍ പ്രസംഗിച്ചു. കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് നടന്ന മലയാളി മങ്ക മത്സരത്തില്‍ അവസാന വര്‍ഷ ബി. കോം വിദ്യാര്‍ഥിനി അഭിരാമി രവീന്ദ്രനും കേരള ശ്രീമാന്‍ മത്സരത്തില്‍ എം. സഹീറും വിജയികളായി. വിജയികള്‍ക്ക് എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന ഗ്രാപ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആര്‍. കൃഷ്ണപ്രിയയെയും ചടങ്ങില്‍ അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!