ChuttuvattomThodupuzha

കെ.ജി.ഒ.എഫ് സ്ഥാപകദിനം ആചരിച്ചു

തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ ഇരുപത്തി എട്ടാമത് സ്ഥാപകദിനാചരണം ആചരിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ പതാക ഉയര്‍ത്തി. കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിശാന്ത് എം.പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് പതാക ഉയര്‍ത്തി സ്ഥാപക ദിനാചരണ സന്ദേശം നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജയ്‌സണ്‍ ജോര്‍ജ്ജ്, ജില്ലാ കമ്മിറ്റി അംഗം ഡോ. സാനി തോമസ്, വനിതാ കമ്മിറ്റി അംഗം സലീനാമ്മ കെ. പി., തൊടുപുഴ താലൂക്ക് സെക്രട്ടറി ആര്യാംബ ടി.ജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!