Thodupuzha

ഖാദി ഓണം മേളയക്ക് തുടക്കമായി

തൊടുപുഴ: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ് റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ നടന്ന യോഗം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു. ഖാദിബോര്‍ഡ് മെമ്പര്‍ കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.ജി. രാജശേഖരന്‍ ആദ്യവില്പന നിര്‍വഹിച്ചു. പ്രൊജക്ട് ഓഫീസര്‍ ഇ.നാസര്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാപ്രസിഡന്റ് കെ.കെ. പ്രസുഭകുമാര്‍, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല സെക്രട്ടറി സി.എസ്.ഷെമീര്‍, എ.ആര്‍ .സാബു അബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു. സെപ്റ്റംബര്‍ 7 വരെയുള്ള മേള കാലയളവില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ദോത്തി, നാടന്‍ പഞ്ഞിക്കിടക്കകള്‍, തലയിണകള്‍, വിവിധയിനം സില്‍ക്ക് സാരികള്‍, മരച്ചക്കിലാട്ടിയ എള്ളെണ്ണ, തേന്‍, സോപ്പ്, സ്റ്റാര്‍ച്ചുകള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും മേളയില്‍ ഒരുക്കിയിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!