KarimannurLocal Live

കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സില്‍ താരങ്ങളായി കുട്ടി ഷെഫുമാര്‍

കരിമണ്ണൂര്‍ : സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യമേളയും ശാസ്ത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. കരിമണ്ണൂര്‍ പിഎച്ച്‌സിയിലെ ഡോക്ടറും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഡോ. അമീറ ജമാല്‍
പരിപാടി ഉദ്ഘാടനം ചെയ്തു. വീടുകളില്‍ തന്നെ പാകം ചെയ്ത ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ. അമീറ സംസാരിച്ചു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു എടാട്ട് അധ്യക്ഷത വഹിച്ചു.
സാമൂഹ്യശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് യുപി വിഭാഗത്തിലെ അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്. 60 ഓളം വ്യത്യസ്ത വിഭവങ്ങള്‍ കുട്ടികളും അധ്യാപകരും രുചിച്ചറിഞ്ഞു. രുചികൂട്ടുമായി എത്തിയ കുട്ടി ഷെഫുമാര്‍ മേളയെ ആകര്‍ഷകമാക്കി. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. അഞ്ചാം ക്ലാസിന്റെ അധ്യാപക പ്രതിനിധി അപ്സര ഫ്രാന്‍സിസ്, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രേയ മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഷീന ജോസ്, സീനിയര്‍ ടീച്ചര്‍ ബ്ലസി ജോര്‍ജ്, അധ്യാപകരായ സാജു ജോര്‍ജ്, സിന്‍സി ജോസ്, ഗ്രീനി തോമസ്, ബോബി തോമസ്, രമ്യ ജോര്‍ജ്, സരിഗ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!