Thodupuzha

നാല്‍പ്പത് അടി താഴ്ചയുള്ള കിണറില്‍ വീണ ആറാം ക്ലാസുകാരന് രക്ഷകരായി അഗ്‌നിശമന സേന

തൊടുപുഴ: നാല്‍പ്പത് അടി താഴ്ചയുള്ള കിണറില്‍ വീണ ആറാം ക്ലാസുകാരന് രക്ഷകരായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറില്‍ നിന്നും കുട്ടിയെ അപകടമൊന്നുമില്ലാതെ തന്നെ കരയ്‌ക്കെത്തിച്ചു.

കുമാരമംഗലം പെരുമ്പിള്ളിച്ചിറ ഭാഗത്ത് കുരിശുപള്ളിക്ക് സമീപം വ്യാഴം വൈകീട്ട് 3.50ഓടെയാണ് സംഭവം. കല്ലുമാരി എല്‍.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തിലകപ്പെട്ടത്. സ്‌കൂളില്‍ നിന്നും മടങ്ങി വരവെ കുട്ടി കുരിശുപള്ളിക്ക് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ചുറ്റുമതിലില്ലാത്ത കിണറിന് മുകളിലൂടെ അബദ്ധത്തില്‍ സഞ്ചരിക്കുകയായിരുന്നു. കിണറിന് മുകളില്‍ വലയുണ്ടായിരുന്നെങ്കിലും കരിയിലയും പുല്ലും മൂടക്കിടന്നതിനാല്‍ കുട്ടി കിണറ്റിനുള്ളിലേക്ക് വീണു.

സംഭവം കണ്ടുനിന്ന സമീപവാസികള്‍ ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേനാംഗങ്ങളെത്തി വല ഉപയോഗിച്ച് കുട്ടിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് തൊടുപുഴ അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.എച്ച്. അബ്ദുള്‍ സലാം, ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ ടി.ഇ. അലിയാര്‍, ടി.പി ഷാജി, കെ.ബി ജിനീഷ് കുമാര്‍, ജെയിംസ് നോബിള്‍, രഞ്ജി കൃഷ്ണന്‍, സ്റ്റോജന്‍ ബേബി, സുനില്‍ എം. കേശവന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!