KudayathoorLocal Live

കിസാന്‍ സര്‍വീസ് സൊസൈറ്റി രൂപീകരിച്ചു

കുടയത്തൂര്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി യൂണിറ്റ് രൂപീകരിച്ചു. കെഎസ്എസ് ജില്ലാ സെക്രട്ടറി പി. പ്രശാന്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ജോയ് മൂക്കന്‍തോട്ടം യൂണിറ്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ രാജേന്ദ്രന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍,അറക്കുളം പഞ്ചായത്ത് മെമ്പറും അറക്കുളം യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായ പി.ഏ. വേലുക്കുട്ടന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, പുഷ്പ വിജയന്‍, ഷീബ ചന്ദ്രശേഖരപിള്ള, റോയി തോമസ്, ശശി ബി. മറ്റം ,രാജു സി. ഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!