IdukkiLocal Live

കിറ്റ്സ് എംബിഎ ; ജൂണ്‍ 30 വരെ അപേക്ഷിക്കാം

ഇടുക്കി : ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയും ഉള്ളവരാകണം അപേക്ഷകര്‍. http://www.kittsedu.org വഴിയാണ് അപേക്ഷിക്കേണ്ടത്. കേരള സര്‍വകലാശാലയുടെയും, എഐസിടിഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍, ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നി വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സൗകര്യം നല്‍കും. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍വിവരങ്ങള്‍ http://www.kittsedu.org യിലും 9446529467/ 9447079763/ 04712327707/ 04712329468 എന്നി നമ്പരുകളിലും ലഭിക്കും.

 

Related Articles

Back to top button
error: Content is protected !!