Thodupuzha

കെ.എം.സി.എ തൊടുപുഴ യൂണിറ്റ് പ്രതിഷേധ വഞ്ചനാവാരം ആചരിച്ചു

 

തൊടുപുഴ: അപ്രധാനമെന്ന് മുദ്രകുത്തി 578 തസ്തികകള്‍ ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യുക, മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ അധിക ജോലിഭാരം കണക്കിലെടുത്ത് അധിക തസ്തിക അനുവദിക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കാതെ നേരിട്ട് പണമായി അനുവദിക്കുക, ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ അസോസിയേഷന്‍ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ വാരാചരണം നടത്തി. പ്രതിഷേധ വാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചേര്‍ന്ന് യോഗം എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷമീര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാര്‍, മനോജ് കുമാര്‍ എം, യൂണിറ്റ് സെക്രട്ടറി നടരാജന്‍, പ്രസിഡണ്ട് മിനിപോള്‍ ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!