Thodupuzha

ഹലീമ നാസര്‍ കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുത്തു

തൊടുപുഴ: കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഹലീമ നാസര്‍ (മുസ്ലിം ലീഗ്) തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ ഷെര്‍ളി ആന്റണിയെ അഞ്ചിനെതിരെ 7 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസിലെ രമ്യ മനു രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹലീമ നാസര്‍ ഏഴാംവാര്‍ഡായ വെള്ളംചിറയെ പ്രതിനിധീകരിക്കുന്നു. അനുമോദന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, ജനപ്രതിനിധികളായ ബിന്ദു പ്രസന്നന്‍, ജേര്‍ലി റോബിന്‍, ഷൈനി ബെന്നി, രമ്യ മനു, ഷൈനി സുനില്‍, യു.ഡി.എഫ് നേതാക്കളായ ജോഷി വാടാട്ട്, വി .യു അക്ബര്‍, അന്‍ഷാദ് കുറ്റിയാനി, ബഷീര്‍ പള്ളിമുക്കില്‍, ജോസ് വടക്കേക്കരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!