ChuttuvattomThodupuzha

ഇംഗ്ലീഷ് പഠിക്കാന്‍ സ്പീച്ച് വേവേഴ്സ്-2023 മായി കോലാനി ഗവ. എല്‍.പി സ്‌കൂള്‍

തൊടുപുഴ: കോലാനി ഗവ. എല്‍.പി സ്‌ക്കൂളില്‍ നൂതന ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയായ സ്പീച്ച് വേവേഴ്സ് 2023ന് തുടക്കമായി. പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംഭാഷണങ്ങള്‍, കഥകള്‍, സ്‌കിറ്റുകള്‍, വിവിധ തരം ഗെയിമുകള്‍ എന്നിവയിലൂടെ സുഗമമായി ഇംഗ്ലീഷ് സംസാരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനാവുമെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മെര്‍ലി രാജു മൊഡ്യൂള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. സാംബന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ കവിത അജി, തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ്, ബി.ആര്‍.സി ട്രെയിനര്‍ ലാല്‍ കെ.തോമസ്, സ്‌കൂള്‍ പ്രധാന അധ്യാപിക ഷാലിമോള്‍ സി.എസ്, പി.ടി.എ പ്രസിഡന്റ് മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!