ChuttuvattomCrimeThodupuzha

വിവാഹ മോചന കൗണ്‍സിലിംഗിനിടെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച കോളപ്ര സ്വദേശി പിടിയില്‍

തൊടുപുഴ: വിവാഹ മോചന കൗണ്‍സിലിങ്ങിനായി പാലാ കുടുംബ കോടതിയില്‍ എത്തിയ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. കേസില്‍ പ്രതി പാലാ പോലീസിന്റെ പിടിയില്‍. തൊടുപുഴ കോളപ്രയിലെ മമ്പിള്ളില്‍ മുരളീധരന്‍ പിള്ളയുടെ മകന്‍ അരുണ്‍കുമാര്‍ എം (31) ആണ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ ആക്രമണം നടന്നത്.ഒരു വര്‍ഷത്തോളമായി ഭാര്യ അരുണ്‍കുമാറില്‍ നിന്നും പിരിഞ്ഞു സ്വന്തം വീട്ടില്‍ നില്‍ക്കുകയായിരുന്നു.പ്രതിയുടെ വീട്ടില്‍ നിന്നും മാനസിക – ശാരീരിക പീഡനമായിരുന്നു താന്‍ നേരിട്ടിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വിവാഹ മോചനത്തിനായി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ കുടുംബകോടതിയില്‍ കൗണ്‍സിലിങ്ങിനായി എത്തിയ യുവതിയെ കൗണ്‍സിലിങ് സമയത്ത് യാതൊരു പ്രകോപനവും ഇല്ലാതെ അരുണ്‍കുമാര്‍ ആക്രമിക്കുകയായിരുന്നു. പാലാ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു

Related Articles

Back to top button
error: Content is protected !!