KudayathoorThodupuzha

കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

കുടയത്തൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. സംസ്ഥാനതല ഉദ്ഘാടനം ലൈവ് ടെലികാസ്റ്റിംങ്ങിനു ശേഷം തുടങ്ങിയ സമ്മേളനത്തിൽ പിറ്റിഎ പ്രസി. കെ.പി.രാജേഷ് കൊച്ചുകുന്നേൽ അദ്ധ്യക്ഷനായി. ഇടുക്കി ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറിയും , സബ്ബ് ജഡ്ജുമായ എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് സബ്ബ് ഇൻസ്പെക്ടർ എ.ആർ.കൃഷ്ണൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും നവാഗതരെ ആദരിക്കൽ ചടങ്ങും നടന്നു. യോഗത്തിൽ വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ,എസ് എച്ച് വിഭാഗം സീനിയർ അസി. കൊച്ചുറാണി ജോയി, സ്കൂൾ പ്രിൻസിപ്പൽ ജിസ് പുന്നൂസ്, ഹെഡ് മാസ്റ്റർ ജീന, സ്റ്റാഫ് സെക്രട്ടറി ടെസ് മോൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!