Thodupuzha

കെപിഎംഎസ് ഇടവെട്ടി ശാഖ വാര്‍ഷിക സമ്മേളനം

ഇടവെട്ടി:കേരള പുലയര്‍ മഹാസഭ കെ.പി.എം.എസ്. ഇടവെട്ടി ശാഖ വാര്‍ഷിക സമ്മേളനം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്നു. പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരുന്ന പ്രകടനം സമ്മേളന വേദിയിലേക്ക് നടന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.സി.ശിവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.ബാബു അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി സുരേഷ്‌കണ്ണന്‍, ശാഖാ സെക്രട്ടറി ചന്ദ്രന്‍ പി.കെ, അസി.സെക്രട്ടറി ഉഷ സോമന്‍, ഖജാന്‍ജി ചന്ദ്രന്‍ പി.എ, ജില്ലാ.അസി.സെക്രട്ടറി. കെ.ജി.സോമന്‍, കെ.പി.വൈ.എം. യൂണിയന്‍ സെക്രട്ടറി ശരത് എ.എസ്, ശാഖാ കമ്മറ്റിയംഗങ്ങളായ കിഷോര്‍കുമാര്‍, വിനോദ്.പി.എ, ഷൈല ശശി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!