Thodupuzha

കെ.പി.എം.എസ്  മേഖലാ യോഗം  സംഘടിപ്പിച്ചു

തൊടുപുഴ : മഹാത്മാ അയ്യന്‍കാളിയുടെ 159-ാമത് ജയന്തിയാഘോഷം ജില്ലയിലെങ്ങും ആഘോഷിക്കുമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന കമ്മിറ്റിയംഗം സാബുകൃഷ്ണന്‍. കെ.പി.എം.എസ് തൊടുപുഴ യൂണിയന്‍ 2-ാമത് മേഖലയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെങ്ങുംസെപ്റ്റംബര്‍ 9ന് നടക്കുന്ന ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടുമ്പന്നൂര്‍, ശാസ്താംപാറ, ടൗണ്‍, മണക്കാട്, ഒളമറ്റം എന്നീ ശാഖകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഒളമറ്റം ശാഖ പ്രസിഡന്റ് എം.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍, പഞ്ചമി യൂണിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.എസ് ഷാജി, യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി അനൂപ് യു. കെ, വൈസ് പ്രസിഡന്റ് മിനിഷാജി, ഷാജി ഉടുമ്പന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!